Tuesday, September 1, 2009

എന്ത്? മാത്തമാറ്റിക്സ് ചത്തില്ലെന്നോ?

മാത്തമാറ്റിക്സ് ഇനിയും ചത്തില്ലെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികളുടെ കണ്ണു തുറപ്പിക്കുവാന്‍ സമയക്കുറവിനിടയിലും ഒരു പോസ്റ്റിടുവാന്‍ നിര്‍ബന്ധിതനായതാണ്. ഇപ്പോള്‍ ചില ചരിത്ര സന്ദര്‍ഭങ്ങളെ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. മാത്തമാറ്റിക്സിന്റെ നിര്യാണത്തിനു കാ‍രണക്കാരായ ചില മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും.

മാത്തമാറ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ചാക്കോ മാസ്റ്റര്‍. ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് എന്ന വിശ്വപ്രസിദ്ധ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഒരു ദിഗുണസമവാക്യത്തിന്റെ സാമാന്യരൂപം പഠിക്കാത്തവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. സുരേന്ദ്രനാഥ തിലകന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ചാക്കോ മാസ്റ്ററുടെ സിദ്ധാന്തങ്ങളെ മൂടൊടെ കടപുഴക്കിയ വിശ്വപ്രസിദ്ധ റിബല്‍ ആടു തോമാ. ബൈനോമിയല്‍ തിയറം ഓര്‍മ വെക്കില്ല എന്ന ഇദ്ദേഹത്തിന്റെ വാശിയാണ് മാത്തമാറ്റിക്സിന്റെ കടപുഴക്കിയത്. വിശ്വപ്രസിദ്ധനായ ഒരു മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഡിസൈനര്‍ കൂടിയായ ഇദ്ദേഹത്തിന്റെ മുണ്ടുപറിച്ചടി വിദേശ സര്‍വകലാശാലകളില്‍ പോലും ഐച്ഛികവിഷയമായി പഠിപ്പിക്കുന്നുണ്ട്. ‘ഓട്ടോമാറ്റിക് ബെല്‍’ കണ്ടു പിടിച്ച ഇദ്ദേഹത്തെ ചിലര്‍ ലാലേട്ടന്‍ എന്നും വിളിച്ചു കേട്ടിട്ടുണ്ട്.
“ബൈനോമിയല്‍ തിയറം കാണാപ്പാഠം പഠിച്ചാല്‍ എല്ലാമായി എന്ന തന്റെയീ ദാര്‍ഷ്ട്യമുണ്ടല്ലോ..ചൂരല്‍ കയ്യിലുണ്ടെന്ന ഒരു മെഗലോമാനിയാക് അദ്ധ്യാപകന്റെ ദാര്‍ഷ്ട്യം. അതീ തോമസിന്റെ മുണ്ടു പറിച്ചടിക്കുമുന്നില്‍ പതറി വീഴുന്ന കാഴ്ച തന്നെ കാണിച്ചിട്ടേ തോമസിനിനി വിശ്രമമുള്ളൂ. ജസ്റ്റ് റിമംബര്‍ ദാറ്റ്.”
മാത്തമാറ്റിക്സിന്റെ കടപുഴകി വീഴുന്ന ചരിത്ര സന്ദര്‍ഭങ്ങളില്‍ ഒന്ന്.
ചാക്കോ മാഷിന്റെ തിയറികളോട് എന്നും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ഒരു സൈദ്ധാന്തികന്‍. വിശ്വപ്രസിദ്ധനാകാന്‍ കഴിഞ്ഞില്ലെങ്കിലും ‘ഹ്യൂമാനിറ്റേറിയന്‍ മാത്തമാറ്റിക്സ്’ എന്ന പുതിയ പഠനരീതിക്ക് തുടക്കം കുറിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
ആടു തോമായുടെ റിബല്‍ സിദ്ധാന്തങ്ങള്‍ക്ക് എന്നും ശക്തിയും ഊര്‍ജ്ജവും പകര്‍ന്ന മറ്റൊരു വനിത. ഏഴിമലപ്പൂഞ്ചോല എന്ന ഇവരുടെ പ്രസിദ്ധമായ തിയറം യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ യൌവനതീഷ്ണവും പ്രേമസുരഭിലവുമാണ്. 1996 ല്‍ അന്തരിച്ചു.

മാത്തമാറ്റിക്സ് ഉപയോഗിച്ച് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടുപിടിക്കുവാന്‍ സാധിക്കുകയില്ല എന്നതിനു വിദേശരാജ്യമായ സിംഗപ്പൂരില്‍ നിന്നൊരു തെളിവ്. പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു പോലും അവര്‍ക്ക് തെളിയിക്കുവാന്‍ കഴിയുകയില്ല. അതിനു ഞങ്ങളുടെ ഗ്രന്തങ്ങള്‍ തന്നെ വേണം.

സംഖ്യകളുടെയും മാത്തമാറ്റിക്സിന്റെയും അര്‍ത്ഥശൂന്യത വെളിവാക്കുന്ന മറ്റൊരു തെളിവ്. ദൈവം കണ്ടു പിടിച്ച സംഖ്യകള്‍ ഉപയോഗിച്ച് മനുഷ്യര്‍ കണക്കു കൂട്ടുമ്പോള്‍, അതേ മനുഷ്യരെ ഉപയോഗിച്ച് ജീവിതവിജയം പഠിപ്പിക്കുന്ന മൃഗങ്ങള്‍. ഇവയെ സൃഷ്ടിച്ചതും ദൈവം തന്നെ. വിശ്വാസത്തേക്കാള്‍ വലുതല്ല മാത്തമാറ്റിക്സ് എന്നതിനു മറ്റെന്തു തെളിവു വേണം?

7 comments:

  1. പൊതുവേ മാത്തമാറ്റിക്സ്, അവൾ ആളു ശരിയല്ല. പ്രത്യേകിച്ച് അടിവയറ്റിൽ സീറോ മാത്രമേ ഉള്ളൂ എങ്കിൽ.
    എന്നാലും എത്ര തല്ലിയിട്ടും അവൾ ചാവുന്നുമില്ല!
    :)

    ReplyDelete
  2. മാഷെ ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നാവോ....:):)

    ReplyDelete
  3. ചാണക്യന്‍ ചിരിക്കാന്‍ വിട്ടുപോയസ്ഥിതിക്ക് ഞാന്‍ ചിരിച്ചേക്കാം.
    ഹി ഹി ഹി ഹി ..

    ReplyDelete
  4. റിബൽ സിദ്ധാന്തികൾക്കു് ശക്തിയും ഊർജ്ജവും പകരാൻ വനിതകൾ പൊതുവേ രണ്ടു് absolutely convincing arguments ആണു് ഉപയോഗിക്കുന്നതു്. Really irrefutable for normal mortals! :)

    ReplyDelete
  5. മാത്തമാറ്റിക്സ്നെ പറ്റി ഒരക്ഷരും പറഞ്ഞു പോകരുത് ....ഹും....

    ReplyDelete
  6. Without Mathematics World is a big zero യെന്ന് പറഞ്ഞതപ്പോ പൊളിച്ചടുക്കിയോ? :)

    ReplyDelete